തടവുകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലില്‍ ഈന്തപ്പന പൂത്തു - തടവുകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലില്‍ ഈന്തപ്പന പൂത്തു
കാണാന്‍ ഭംഗിയുള്ളതിനാലാണ് ചെടി വളര്‍ത്തിയതെന്നും കേരളത്തിലെ കാലാവസ്ഥയില്‍ കായ്‌ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയില്‍ സൂപ്രണ്ട് സണ്ണി പറഞ്ഞു
മലപ്പുറം : തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലില്‍ ഈന്തപ്പന പൂത്തു. പതിനാല് വര്‍ഷം മുമ്പാണ് സബ് ജയിലില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്ന് ഉണ്ടായിരുന്ന ജീവനക്കാർ ജയില്‍ പരിസരത്ത് ചെടികൾ വച്ചുപിടിപ്പിച്ചത്. കൂട്ടത്തിൽ ഒരു കൗതുകത്തിനായി വച്ച് പിടിപ്പിച്ച ഈന്തപ്പനയാണ് ജയില്‍ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും കൗതുകമുണര്‍ത്തി ഇത്തവണ പൂത്തുലഞ്ഞത്. കാണാന്‍ ഭംഗിയുള്ളതിനാലാണ് ചെടി വളര്‍ത്തിയതെന്നും കേരളത്തിലെ കാലാവസ്ഥയില്‍ കായ്‌ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയില്‍ സൂപ്രണ്ട് സണ്ണി പറഞ്ഞു. ഈന്തപ്പന കായ്‌ച്ചതില്‍ സന്തോഷമുണ്ടെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.