മലപ്പുറം:16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദർസ് അധ്യാപകനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും കൂടുതൽ കുട്ടികൾ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശേധിക്കുമെന്നും പൊലീസ് പറഞ്ഞു.
16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദർസ് അധ്യാപകൻ അറസ്റ്റിൽ - Unnatural
മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങളെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്
![16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദർസ് അധ്യാപകൻ അറസ്റ്റിൽ മലപ്പുറം malappuram പ്രകൃതിവിരുദ്ധ പീഢനം വളാഞ്ചേരി ആബിദ് കോയ തങ്ങൾ വിദ്യാർത്ഥി Dars teacher Unnatural malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8940996-185-8940996-1601061104972.jpg)
മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങളെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. എടയൂരിലെ ബൈജത്തുൽ ഉലൂം ദർസിലെ വിദ്യാർഥിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
വിദ്യാർത്ഥി നൽകിയ പരാതിയിലാണ് വളാഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2019 ഡിസംബർ മുതൽ ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്റ്റേഷൻ എസ്.എച്ച്.ഒ എംകെ ഷാജി, എസ്. ഐ. മധുബാലകൃഷ്ണൻ, എ.എസ്.ഐ. ഇഖ്‌ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.