കേരളം

kerala

ETV Bharat / state

തമിഴ്‌നാട്ടിലെ കൊലയാളി ആന നിലമ്പൂരിൽ;പ്രദേശത്ത് ജാഗ്രതാ നിർദേശം - wild elephant killed two men

കഴിഞ്ഞ ഞായറാഴ്ച മാത്രം പുഞ്ചക്കൊല്ലി ആനപ്പള്ളം വീടിന് സമീപത്ത് അച്ഛനെയും മകനെയും കാട്ടാന ചവിട്ടി കൊന്നിരുന്നു. ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലർ ആനന്ദരാജ് എന്ന കണ്ണൻ, മകൻ പ്രശാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്

Dangerous wild elephant reached in Nilampoor  wild elephant killed two men  Wild elephant from Tamilnadu
തമിഴ്‌നാട്ടിലെ കൊലയാളി ആന നിലമ്പൂരിൽ;പ്രദേശത്ത് ജാഗ്രതാ നിർദേശം

By

Published : Dec 19, 2020, 10:32 PM IST

മലപ്പുറം: തമിഴ്‌നാട് പന്തല്ലൂരിൽ നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ വനത്തിലെത്തി. നിലമ്പൂർ റേഞ്ച് പരിധിയിലെ മുണ്ടേരി ഉൾവനത്തിലെ വാണിയംപുഴ തരിപ്പപ്പൊടി ഭാഗത്താണ് കൊലയാളി കാട്ടാന എത്തിയതായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച മാത്രം പുഞ്ചക്കൊല്ലി ആനപ്പള്ളം വീടിന് സമീപത്ത് അച്ഛനെയും മകനെയും കാട്ടാന ചവിട്ടി കൊന്നിരുന്നു. ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലർ ആനന്ദരാജ് എന്ന കണ്ണൻ, മകൻ പ്രശാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചയ്ക്കിടെ നാലു പേരെയാണ് ആന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ ഗൂഡല്ലൂർ-വൈത്തിരി-കോഴിക്കോട് റോഡ് ഉപരോധിക്കുകയും തൊഴിലാളികൾ പണിമുടക്കുകയും പന്തല്ലൂർ താലൂക്കിൽ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ കൊലയാളി ആന നിലമ്പൂരിൽ;പ്രദേശത്ത് ജാഗ്രതാ നിർദേശം

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് നടത്തിയ ചർച്ചയിൽ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള രണ്ട് ലക്ഷം ഉൾപ്പെടെ പത്ത് ലക്ഷം രൂപ നൽകാനും തീരുമാനിച്ചു. കൊലയാളി ആനയെ മയക്കുവെടി വെച്ച് പിടികൂടി ആന വളർത്തൽ കേന്ദ്രത്തിൽ എത്തിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മയക്കുവെടി വെച്ചെങ്കിലും 12 ഓളം വരുന്ന ആനക്കൂട്ടത്തിന്‍റെ സഹായത്തോടെ ഈ ഒറ്റക്കൊമ്പൻ ഉൾവനത്തിലേക്ക് കടന്നു.

തുടർന്ന് മൂന്ന് ഡ്രോൺ ക്യാമറകളുടെ സഹായത്തിൽ നിരീക്ഷണം നടത്തുകയും നാൽപതോളം വരുന്ന ആളുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിലാണ് കാൽപാടുകൾ പരിശോധിച്ച് കേരളത്തിലേക്ക് കടന്നതായി മനസിലാക്കിയത്. പാടി കോട്ടമല വഴിയാണ് നിലമ്പൂർ വനത്തിലേക്ക് പ്രവേശിച്ചതായി മനസിലാക്കിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുട്ടുകുത്തി വാണിയംപുഴ ഭാഗത്ത് ഒറ്റക്കൊമ്പനെ കണ്ടെത്തിയതായി ആദിവാസികൾ വിവരം നൽകിയത്. കോളനിയിലെ രണ്ട് ആദിവാസികളെ കിലോമീറ്ററോളം ദൂരത്തിൽ ആന പിന്തുടർന്നത് ഓടിച്ചു. ആദിവാസികളുമായി നടത്തിയ അന്വേഷണത്തിലാണ് ആന ഒറ്റക്കൊമ്പൻ ശങ്കർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മയക്കു വെടി ഏറ്റിട്ടും രക്ഷപ്പെട്ട കൊമ്പൻ ആക്രമണ സ്വഭാവം കാണിക്കുമെന്നതിന്നാലും മനുഷ്യഗന്ധം പിന്തുടർന്ന് എത്തുമെന്നതിനാലും ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details