കേരളം

kerala

ETV Bharat / state

മലപ്പുറം ജില്ലയിലെ ചുഴലിക്കാറ്റ് അഭയകേന്ദ്രം നാടിന് സമർപ്പിച്ചു

3.08 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് 735 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണുള്ളത്.

Cyclone shelter inaugurated in Malappuram district  Cyclone shelter  മലപ്പുറം ജില്ലയിലെ ചുഴലിക്കാറ്റ് അഭയകേന്ദ്രം ഉത്ഘാടനം ചെയ്തു  ചുഴലിക്കാറ്റ് അഭയകേന്ദ്രം  കെ. രാജന്‍  K RAJAN  ലോകബാങ്ക്  World Bank  ദുരന്ത നിവാരണ അതോറിറ്റി  Disaster Management Authority  ചുഴലിക്കാറ്റ്  പി. ശ്രീരാമകൃഷ്ണൻ
മലപ്പുറം ജില്ലയിലെ ചുഴലിക്കാറ്റ് അഭയകേന്ദ്രം നാടിന് സമർപ്പിച്ചു

By

Published : Jun 5, 2021, 9:51 PM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ ചുഴലിക്കാറ്റ് അഭയകേന്ദ്രം യാഥാര്‍ഥ്യമായി. പൊന്നാനിയില്‍ ആരംഭിച്ച കേന്ദ്രം മന്ത്രി കെ. രാജന്‍ ഉത്ഘാടനം ചെയ്തു. ദുരന്ത നിവാരണ അതോറിറ്റി ലോകബാങ്ക് സഹായത്തോടെ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ദുരന്തസമയങ്ങളില്‍ സാധാരണക്കാര്‍ക്ക് അഭയമായി പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിലെ ചുഴലിക്കാറ്റ് അഭയകേന്ദ്രം നാടിന് സമർപ്പിച്ചു

3.08 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിൽ നിർമ്മാണം

പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്താണ് 3.08 കോടി രൂപ ചെലവഴിച്ച് ചുഴലിക്കാറ്റ് അഭയകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന് 735 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണുള്ളത്. താഴത്തെ നിലയില്‍ ഡൈനിങ് റൂം, അടുക്കള, സ്റ്റോര്‍, ജനറേറ്റര്‍ റൂം, ഇലക്ട്രിക്കല്‍ റൂം, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്‌ലറ്റ്, കുളിമുറി, പൊതു ശുചിമുറി എന്നിവയും ഒന്ന്, രണ്ട് നിലകളില്‍ താമസാവശ്യത്തിനായി ഡോര്‍മെട്രികള്‍, ശുചിമുറി സംവിധാനങ്ങളോടു കൂടിയ സിക്ക് റൂം, പൊതു ശുചിമുറികള്‍, കുളിമുറികള്‍, വസ്ത്രങ്ങള്‍ കഴുകുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലകളിലേക്ക് പ്രവേശനത്തിനായി രണ്ട് ഗോവണികളുമുണ്ട്. ജല ലഭ്യതക്കായി കുഴല്‍ക്കിണര്‍, ജല സംഭരണി, മഴവെള്ള സംഭരണി, റാംപ് എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ALSO READ:കുഴലില്‍ കുരുങ്ങി കേരളത്തിലെ താമര, മറുപടിയില്ലാതെ ബിജെപി

തീരദേശത്തെ അടിയന്തര സാഹചര്യങ്ങളില്‍ വൃത്തിയും സൗകര്യങ്ങളുമുള്ള സംവിധാനത്തില്‍ ജനങ്ങളെ താമസിപ്പിക്കാന്‍ ഒരു കേന്ദ്രം ഒരുക്കണമെന്ന മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെ എം.കെ. റഫീക്ക, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഇ. സിന്ധു, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനീഷ മുസ്തഫ, തഹസില്‍ദാര്‍ ടി.എന്‍. വിജയന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details