മലപ്പുറം: വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം. ഇന്ന് (11.08.2022) രാവിലെ വണ്ടൂരിന് സമീപം എമങ്ങാട് വീശിയടിച്ച ചുഴലിക്കാറ്റിലാണ് വ്യാപക നാശനഷ്‌ടമുണ്ടായത്. എമങ്ങാട് ജുമാ മസ്‌ജിദിന് സമീപം ഏതാനും സെക്കന്‍റുകൾ വീശിയ കാറ്റ് വ്യാപക നാശമാണ് വിതച്ചത്.
വണ്ടൂരിന് സമീപം വീശിയടിച്ച് ചുഴലിക്കാറ്റ്: വ്യാപക നാശനഷ്‌ടം - എമങ്ങാട് ജുമാ മസ്ജിദ്
മലപ്പുറം എമങ്ങാട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്‌ടം, വീടുകളും വൈദ്യുതി തൂണുകളും തകര്‍ന്നു
വീശിയടിച്ച ചുഴലിക്കാറ്റിൽ എമങ്ങാട് വ്യാപക നാശനഷ്‌ടം
എമങ്ങാട്, തൊട്ടടുത്ത ശാന്തിനഗർ എന്നിവിടങ്ങളിലായി 15 ഓളം വീടുകൾ ഭാഗികമായും, എക്കര്‍ കണക്കിന് കൃഷിയിടങ്ങൾ, മുപ്പതോളം വൈദ്യുതി തൂണുകൾ മുതലായവ തകർന്നു. റബർ, തേക്ക്, വാഴ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിച്ചത്. കാറ്റില്‍ ജുമ മസ്ജിദിനും നാശം സംഭവിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ ശേഖരിച്ചു വരികയാണ്.