മലപ്പുറം: സ്വർണക്കടത്ത് കേസിൽ പിടിയിലായ പെരിന്തൽമണ്ണ റമീസിന്‍റെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തി. കൊച്ചിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. സന്ദീപിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയഡ് നടത്തിയത്. ഇന്ന് രാവിലെയാണ് റമീസിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി റമീസിന്‍റെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ് - റമീസിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തു
കൊച്ചിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. സന്ദീപിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയഡ് നടത്തിയത്. ഇന്ന് രാവിലെയാണ് റമീസിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി റമീസിന്‍റെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ് നടത്തി
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം പെരിന്തൽമണ്ണയില്‍ എത്തി റെയ്ഡ് നടത്തിയത്. നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാളെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്വര്‍ണം എങ്ങോട്ടേക്ക് പോകുന്നു എന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.
Last Updated : Jul 12, 2020, 10:35 PM IST