മലപ്പുറം: എടക്കര ടൗണില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണു. എടക്കര എസ്.ബി.ഐക്ക് പിറകില്‍ മുഹമ്മദലിയുടെ വീട്ടുമുറ്റത്തും പരിസരത്തുമാണ് കാക്കകള്‍ ചത്തുവീണത്. വൈകിട്ട് ആറോടെയാണ് സംഭവം. മുഹമ്മദലിയുടെ വീടിന് സമീപമുള്ള പോസ്റ്റ് ഓഫീസ് വളപ്പിലെ മരത്തിലായിരുന്നു കാക്കകൂട്ടം. ഇതിനിടെയാണ് മുഹമ്മദലിയുടെ വീട്ടുമുറ്റത്ത് കാക്ക കുഴഞ്ഞുവീണത്.
എടക്കരയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു
കനത്ത ചൂടിനെ തുടര്‍ന്നാകാം കാക്കകള്‍ ചത്തതെന്ന് സംശയിക്കുന്നു.
എടക്കരയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു
വീട്ടുകാര്‍ എത്തി വെള്ളം ഒഴിച്ചുകൊടുക്കുന്നതിനിടെയായിരുന്നു സമീപത്തെ റോഡിലും തൊടിയിലുമായി മൂന്ന് കാക്കകള്‍ കൂടി കിടക്കുന്നത് കാണുന്നത്. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. അതേസമയം, കനത്ത ചൂടിനെ തുടര്‍ന്നാകാം കാക്കകള്‍ ചത്തതെന്നും സംശയിക്കുന്നുണ്ട്. സംഭവം മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചു.