മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്. നാൽപതോളം നാട്ടുകാർക്കെതിരെ പൊലീസ് വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടങ്കിലും മൂന്ന് പേരേ മാത്രമാണ് പിടികൂടാനായത്. എന്നാൽ നിരപരാധികളെ വേട്ടയാടുന്നത് പൊലീസ് നിർത്തണമെന്ന് എം.എൽ.എ ടി വി ഇബ്രാഹീം ആവശ്യപ്പെട്ടു
ആൾക്കൂട്ട ആക്രമണം; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് - ആൾക്കൂട്ട ആക്രമണം:അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്
നിരപരാധികളെ വേട്ടയാടുന്നത് പൊലീസ് നിർത്തണമെന്ന് എം.എൽ.എ ടി വി ഇബ്രാഹീം
![ആൾക്കൂട്ട ആക്രമണം; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4495582-982-4495582-1569055605138.jpg)
ആൾക്കൂട്ട ആക്രമണം; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്
ആൾക്കൂട്ട ആക്രമണം; അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്
പന്ത്രണ്ട് പേരേ വ്യക്തമായും തിരിച്ചറിഞ്ഞതായും ഡി വൈ എസ് പി. പി പി ഷംസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടന്നും ജയിലിൽ കഴിയുന്നവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും കൃത്യമായി തെളിവുള്ളവരെ മാത്രം പിടികൂടാനാണ് ശ്രമിക്കുന്നതെന്നും ഡി വൈ എസ് പി കൂട്ടിച്ചേർത്തു. വാഹനം തടഞ്ഞതും അക്രമിച്ചതും മുതൽ പൊലീസിനെ തടഞ്ഞവർ വരെ വിഡിയോയിൽ കൃത്യമായുണ്ട്. എന്നാൽ അറസ്റ്റ് വൈകുന്നതിൽ നാട്ടുകാർക്കും ആശങ്കയുണ്ട്.
Last Updated : Sep 22, 2019, 11:52 AM IST