മലപ്പുറം: രാജ്യം സമ്പൂർണ ലോക്‌ഡൗണിലേക്ക് വഴി മാറിയതോടെ പല തരത്തിലുള്ള പ്രതിസന്ധികളാണ് വിവിധ കോണുകളിലായി രൂപപ്പെടുന്നത്. സംസ്ഥാനത്തെ ഹോട്ടലുകൾ സമ്പൂർണമായി അടച്ചതും കോഴി മാലിന്യം ഇല്ലാതായും പ്രതിസന്ധിയിലാക്കിയത് പന്നിഫാമുകളെയാണ്. ഒടിഞ്ഞ വാഴകളുടെ തണ്ടും, മൂപ്പാകാത്ത വാഴക്കുലകളുമാണ് പന്നികൾക്ക് ഇപ്പോൾ നൽകുന്നത്.
തീറ്റ ലഭ്യത കുറഞ്ഞു; പന്നിഫാമുകൾ പ്രതിസന്ധിയില്‍ - crisis
ഹോട്ടലുകൾ അടച്ചതും, കോഴിക്കടകൾ ഭാഗികമായി അടച്ചതും മൂലം കോഴിമാലിന്യം ഉൾപ്പെടെ പന്നികൾക്കുള്ള ഭക്ഷണ ലഭ്യത കുറഞ്ഞു.
കർഫ്യു; പന്നിഫാമുകൾ പ്രതിസന്ധിയിൽ
ഹോട്ടലില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും കോഴി മാലിന്യവുമാണ് പന്നിഫാമുകൾ വലിയ രീതിയില്‍ തീറ്റയായി നല്‍കിയിരുന്നത്. എന്നാല്‍ തീറ്റലഭ്യത കുറഞ്ഞതോടെ വരും ദിവസങ്ങളിൽ പന്നികൾ കൂട്ടമായി ചാകാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ 11 വർഷമായി പന്നിഫാം നടത്തുന്ന ചാലിയാർ പഞ്ചായത്തിലെ വൈലാശ്ശേരി സ്വദേശി മുരളി പറയുന്നു.
Last Updated : Mar 26, 2020, 10:54 AM IST