മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി ഷംസുവിനാണ് വെട്ടേറ്റത്. രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
മലപ്പുറത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു - മലപ്പുറത്ത്
ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു. വെട്ടേറ്റ ഷംസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതീകാത്മക ചിത്രം
തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷംസുവിന്‍റെ പിതാവിന്‍റെസഹോദരൻ മുസ്തഫയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുസ്തഫയെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു.