മലപ്പുറം: വിജയ സാധ്യതയുള്ളവർക്കാണ് സ്ഥാനാർഥി നിർണയത്തിൽ മുൻഗണന നൽകുന്നതെന്ന് സി.പി.എം നിലമ്പൂർ ഏരിയാ കമ്മറ്റി അംഗം പി.ടി.ഉമ്മർ. ചാലിയാർ പഞ്ചായത്തിൽ ഇക്കുറി തിളക്കമാർന്ന വിജയം ഉണ്ടാകും. തന്‍റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ ചാലിയാറിൽ എൽ.ഡി.എഫിന് അനുകൂലമായി ഇത്ര വലിയ തരംഗം ഉണ്ടായിരിക്കുന്നത് ആദ്യമാണ്. സി.പി.ഐ കേരളാ കോൺഗ്രസ്, കേരളാ കോൺഗ്രസ് എം ജോസ് വിഭാഗം ഉൾപ്പെടെ മുഴുവൻ ഘടക കക്ഷികളും ആലോചിച്ചാണ് സ്ഥാനാർഥി പട്ടിക മുന്നോട്ട് വെച്ചത്.
വിജയ സാധ്യതയുള്ളവർക്കാണ് സ്ഥാനാർഥി നിർണയത്തിൽ മുൻഗണനയെന്ന് എൽഡിഎഫ് - നിലമ്പൂർ
ചാലിയാർ പഞ്ചായത്തിൽ ഇക്കുറി തിളക്കമാർന്ന വിജയം ഉണ്ടാകും. തന്‍റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ ചാലിയാറിൽ എൽ.ഡി.എഫിന് അനുകൂലമായി ഇത്ര വലിയ തരംഗം ഉണ്ടായിരിക്കുന്നത് ആദ്യമാണെന്നും സി.പി.എം നിലമ്പൂർ ഏരിയാ കമ്മറ്റി അംഗം പി.ടി.ഉമ്മർ പറഞ്ഞു
ഇക്കുറി എൽ.ഡി.എഫ് മികച്ച വിജയം നേടും. വാളംതോട്, ഇടിവണ്ണ വാർഡുകളിലുൾപ്പെടെ കക്ഷിരാഷ്ട്രിയത്തിന് അപ്പുറം മതേതരവാദികളും വികസനം ആഗ്രഹിക്കുന്നവരും എൽ.ഡി.എഫിന് ഒപ്പമാണ്. പരാജയം മുന്നിൽ കണ്ട യു.ഡി.എഫിന് സ്ഥാനാർത്ഥി മോഹികളുടെ തിരക്ക് മൂലം സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പോലും കഴിയുന്നില്ല. സിറ്റിംഗ് മെംബർമാർക്ക് കൂട്ടതോടെ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് അവരുടെ പ്രവർത്തനത്തിൽ കോൺഗ്രസിനുള്ളിൽ അമർഷമുണ്ടെന്നതിന്റെ തെളിവാണ്. വികസന പ്രവർത്തനത്തിൽ എൽ.ഡി.എഫിനൊപ്പം പ്രവർത്തിച്ചതും സീറ്റ് നിഷേധത്തിന് കാരണമായിട്ടുണ്ട്. പലരും സ്ഥാനാർത്ഥിത്വത്തിനായി എൽ.ഡി.എഫിനെ സമീപിച്ചതായും പി.ടി.ഉമ്മർ പറഞ്ഞു.