മലപ്പുറം: നിലമ്പൂരിൽ സി.പി.ഐയിൽ ഒരു വിഭാഗം പ്രവർത്തകർ കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിലേക്ക് മാറാനൊരുങ്ങുന്നു. പാർട്ടി വിടുന്നതിന് മുന്നോടിയായി മുൻ ഏരിയാ സെക്രട്ടറി ആർ പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എം.എൽ.എയുമായി ചർച്ച നടത്തി. നിലമ്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർട്ടി അംഗങ്ങൾ, ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 100 ലേറെ പേർ തന്നോടൊപ്പം പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയത; പാര്‍ട്ടിവിടാനൊരുങ്ങി നിലമ്പൂരിലെ സി.പി.ഐ പ്രവര്‍ത്തകര്‍ - സിപിഐ പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസിലേക്ക്
പാർട്ടി വിടുന്നതിന് മുന്നോടിയായി മുൻ ഏരിയാ സെക്രട്ടറി ആർ പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എം.എൽ.എയുമായി ചർച്ച നടത്തി.
അടുത്ത ദിവസം തന്നെ നിലമ്പൂരിൽ വിപുലമായ കൺവൻഷൻ വിളിച്ച് തീരുമാനം പ്രഖ്യാപിക്കും. അഴിമതിക്കാരനായ പി.എം ബഷീറിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്ന പി.വി അൻവർ എം.എൽ.എയുടെയും സി.പി.എമ്മിന്റെയും നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളാ കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ നയങ്ങളോട് എതിർപ്പില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോൻസ് ജോസഫുമായി നടത്തിയ ചർച്ച ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ പേർ പാർട്ടി വിടുകയാണ്. ജില്ലയിൽ സി.പി.ഐ നടത്തുന്നത് കമ്മീഷൻ പ്രവർത്തികളാണെന്നും ആർ.പാർത്ഥസാരഥി പറഞ്ഞു.