മലപ്പുറം: ജില്ലയിൽ രോഗബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 15 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ജില്ലയിൽ ഇന്ന് പരിശോധനക്കയച്ച 152 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 2602 സാമ്പിളുകള്‍ പരിശോധിച്ചതിൽ 1972 എണ്ണം നെഗറ്റീവാണ്.
മലപ്പുറത്ത് 15 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ - നിരീക്ഷണത്തില്‍
പുതുതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 107 പ്രൈമറി കോണ്‍ടാക്‌ടുകളും 131 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 1079 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്
പുതുതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 107 പ്രൈമറി കോണ്‍ടാക്‌ടുകളും 131 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 1079 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ലോക്‌ഡൗൺ വിലക്കുകള്‍ ലംഘിച്ച് വാഹനങ്ങളുമായി യാത്ര ചെയ്തവര്‍ക്കും, കടകള്‍ തുറന്നവര്‍ക്കുമെതിരേ 301 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 301 ആളുകളെ അറസ്റ്റ് ചെയ്യുകയും, 248 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.