മലപ്പുറം: പെരുവള്ളൂരിൽ ആരോഗ്യപ്രവർത്തകനെ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. കൊവിഡ് വൊളണ്ടിയറായി സൗജന്യ സേവനം നടത്തുന്ന മുഹമ്മദ് ഷാഫിയെയാണ് ടാക്‌സി ഡ്രൈവർമാർ കൂട്ടം ചേർന്ന് അക്രമിച്ചത്. പെരുവള്ളൂരിൽ ക്വാറന്‍റൈനിൽ കഴിയുന്നവരെ പഞ്ചായത്ത് വാഹനത്തിൽ കൊവിഡ് പരിശോധനയ്‌ക്ക് കൊണ്ടുപോകവെയാണ് സംഭവം.
കൊവിഡ് വൊളണ്ടിയറെ ടാക്‌സി ഡ്രൈവർമാർ കൂട്ടം ചേർന്ന് അക്രമിച്ചു - taxi drivers attacked covid volunteer
പെരുവള്ളൂരിൽ ക്വാറന്‍റൈനിൽ കഴിയുന്നവരെ പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് വ്യാജ ടാക്‌സിയെന്നാരാപിച്ച് ടാക്‌സി ഡ്രൈവർമാർ കൂട്ടം ചേർന്ന് അക്രമണം നടത്തിയത്.
പഞ്ചായത്ത് ഏർപ്പെടുത്തിയ വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു ഷാഫി. ക്വാറന്‍റൈനിലുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് വ്യാജ ടാക്‌സിയെന്നാരാപിച്ച് ക്രൂരമായി മർദിച്ചത്. ചെമ്മാട്ടെ ടാക്‌സി ഡ്രൈവർമാരാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നതായി ആരോഗ്യ വകുപ്പും അറിയിച്ചു. ആക്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിനെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പഞ്ചായത്ത് അധികൃതർ പരാതി നൽകി.