മലപ്പുറം:മലപ്പുറം ജില്ലയിൽ ഇന്ന് 89 പേർക്ക് കുടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ഒരു കൗൺസിലർ ഉൾപ്പെടെ 34 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 14 പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. ഇവർക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ 40 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേർക്കുമാണ് ജില്ലയിൽ ഇന്ന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം പ്രതിദിനം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും സമ്പർക്കത്തിലൂടെ ഉള്ളവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയിലൂടെയാണ് ജില്ല.
മലപ്പുറം 89 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ഒരു കൗൺസിലർ ഉൾപ്പെടെ 34 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്. നിലമ്പൂർ കൊണ്ടോട്ടി പൊന്നാനി തുടങ്ങി പ്രദേശങ്ങളിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇവിടെ പൊലീസിന്‍റെ നേതൃത്വത്തിൽ കനത്ത നിരീക്ഷണമാണ് തുടരുന്നത്. അതേസമയം നിലമ്പൂർ കൊണ്ടോട്ടി മത്സ്യ മാർക്കറ്റുകളിൽ നിന്ന് കൂടുതൽ പേർക്ക് രോഗം ഉണ്ടായതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആന്‍റിജന്‍ പരിശോധനയും തുടരുകയാണ്. അതിനോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഫസ്റ്റ് ലൈൻ കൊവിഡ് കെയർ സെൻസറുകളും സജ്ജമായി കൊണ്ടിരിക്കുകയാണ്.
സമ്പർക്കത്തിലൂടെയുള്ളതും രോഗരോഗ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നതാണ് നിലവിൽ ജില്ലയെ ആശങ്കയിൽ ആക്കുന്നത്. അതിനിടയിലാണ് ഇന്നലെ നിരീക്ഷണത്തിൽ ഇരിക്കേ മരിച്ച നിലയിൽ കണ്ടെത്തിയ ചോക്കാട് സ്വദേശി യുവാവിനെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറം ജില്ലയിൽ കൊവിഡ് രോഗം മൂലം മരിച്ചവരുടെ എണ്ണം ഏഴായി. അതേസമയം ജില്ലയിൽ പുതുതായി 30 പേർ കൂടി രോഗമുക്തി നേടിയത് ജില്ലാ ഭരണകൂടത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ട്.