കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 35 പേർക്കാണ് ഇന്ന് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ovid update malappuram  കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ്  മലപ്പുറത്ത് കൊവിഡ്  രോഗികളുടെ എണ്ണം  കൊവിഡ് രോഗ ബാധ
മലപ്പുറത്ത് 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 24, 2020, 8:44 PM IST

മലപ്പുറം:ജില്ലയിൽ ഇന്ന് മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 58 പേർക്ക് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 35 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 25 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ ഇതുവരെ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഇവർക്ക് പുറമേ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 14 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടു പേർക്കും ഇന്ന് ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു.

അതേസമയം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിൽ സമ്പർക്ക പട്ടികയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പകുതിയിൽ കൂടുതൽ പേർക്കും സമ്പർക്കം വഴിയാണ് രോഗം ലഭിച്ചത്. ഇതിൽ ഇന്ന് കൊണ്ടോട്ടി നഗരസഭയിൽ നിന്നുള്ള കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ലഭിച്ചത്. അതിനിടയിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നത് ജില്ലാ ഭരണകൂടത്തിനും പൊതുജനങ്ങൾക്കും വലിയ രീതിയിലുള്ള ആശങ്കയാണ് സൃഷ്ടിക്കുന്നത്. നിരീക്ഷണ പട്ടികയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ 37554 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇനി ജില്ലയിൽ 2577 പേരുടെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന അറിയിച്ചു. ഇന്ന് ജില്ലയിൽ 28 പേർ രോഗ മുക്തി നേടിയത് ജില്ലാ ഭരണകൂടത്തിന് ചെറിയ ആശ്വാസം നൽകുന്നുണ്ട്. അതേസമയം നിലമ്പൂരിലും കൊണ്ടോട്ടിയിലും രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പൊലീസിന്‍റെ നേതൃത്വത്തിൽ ശക്തമായി തുടരുകയാണ്.

ABOUT THE AUTHOR

...view details