കേരളം

kerala

ETV Bharat / state

കൊവിഡ് ചികിത്സ ; മലപ്പുറത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി - covid in malappuram news

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് നാസർ കീഴുപറമ്പ് കത്തയച്ചു

മലപ്പുറത്തെ കൊവിഡ് വാര്‍ത്ത  കൊവിഡും വെല്‍ഫെയര്‍ പാര്‍ട്ടിയും വാര്‍ത്ത  covid in malappuram news  covid and welfair pary news
വെല്‍ഫെയര്‍ പാര്‍ട്ടി

By

Published : May 29, 2021, 1:30 AM IST

Updated : May 29, 2021, 6:21 AM IST

മലപ്പുറം : ജില്ലയിലെ കൊവിഡ് വ്യാപനം തടയാൻ ആവശ്യമായ ഹോസ്പിറ്റൽ സംവിധാനങ്ങളും വാക്സിനേഷൻ സെന്‍ററുകളും ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് വെൽഫെയർ പാർട്ടി കത്തയച്ചു. കൊവിഡ് പോസിറ്റീവായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവര്‍ക്കുള്ള ചികിത്സാസൗകര്യങ്ങള്‍ ജില്ലയിൽ ഇപ്പോഴും അപര്യാപ്‌തമാണ്.

രോഗവ്യാപനം ഇത്ര രൂക്ഷമല്ലാത്ത ജില്ലകളിൽ പോലും മലപ്പുറത്ത് ഉള്ളതിനേക്കാൾ ഐസിയുകളും വെൻ്റിലേറ്ററുകളും മറ്റ് ചികിത്സ സൗകര്യങ്ങളുമുണ്ട്. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് ആവശ്യമായ ചികിത്സ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കാൻ സർക്കാർ തയ്യാറാവേണ്ടതുണ്ടെന്നും കത്തിൽ ആവശ്യപ്പെട്ടു.

also read : പ്രതിപക്ഷത്തെയും ജനങ്ങള്‍ തലനാഴിര കീറി പരിശോധിക്കട്ടെ: വി.ഡി സതീശൻ

ആരോഗ്യ വകുപ്പിൻ്റെ കണക്കനുസരിച്ചുള്ള വാക്സിനേഷൻ ശതമാനം പരിശോധിക്കുമ്പോൾ ഏറ്റവും കുറവ് മലപ്പുറത്താണ്. ഏറ്റവും കൂടുതൽ രോഗികളും രോഗ വ്യാപനവുമുള്ള ജില്ലയിലാണ് ഇത്തരത്തില്‍ സംഭവിച്ചത്. പോരായ്‌മ ഉടന്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും കത്തിൽ ആവശ്യപ്പെടുന്നു.

also read : പ്രതികരണം മാന്യമായിരിക്കണം; പൃഥ്വിരാജിനെ പരോക്ഷമായി പിന്തുണച്ച് സുരേഷ് ഗോപി

Last Updated : May 29, 2021, 6:21 AM IST

ABOUT THE AUTHOR

...view details