കേരളം

kerala

ETV Bharat / state

പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഇനി കൊവിഡ് ചികിത്സ - covid infected mothers news

കൊവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കുള്ള ലേബര്‍ റൂം ഉള്‍പ്പെടെ ആശുപത്രിയില്‍ ഉണ്ടാകും. ജില്ല ഭരണകൂടത്തിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

കൊവിഡ് ചികിത്സ വാര്‍ത്ത  കൊവിഡ് അമ്മമാര്‍ വാര്‍ത്ത  covid infected mothers news  covid treatment news
കൊവിഡ് ചികിത്സ

By

Published : May 25, 2021, 2:46 AM IST

മലപ്പുറം:പൊന്നാനിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്‌ച മുതല്‍ തീരുമാനം നടപ്പാകും.

എല്ലാ വിഭാഗം കൊവിഡ് രോഗികള്‍ക്കും ഇവിടെ ചികിത്സ ലഭ്യമാകും. കൊവിഡ് രോഗികള്‍ക്കായുള്ള ലേബര്‍ റൂം ഉള്‍പ്പെടെ ആശുപത്രിയില്‍ ലഭ്യമാകും. ഉത്തരവ് നടപ്പാകുന്നത് മുതല്‍ കൊവിഡ് രോഗികളല്ലാത്ത ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടാം.

കൂടുതല്‍ വായനക്ക്: മഞ്ചേരിയില്‍ ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു

സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നതിന്‍റെ ഭാഗമായി നഗരസഭയില്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്‍റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീനാ സുദേശന്‍, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീര്‍, സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ.ആശ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജു കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വായനക്ക്: കൊവിഡ് പ്രതിരോധ ചികിത്സയിൽ നിന്നും റെംഡിസിവിർ ഒഴിവാക്കിയേക്കും

ABOUT THE AUTHOR

...view details