മലപ്പുറം: സർക്കിൾ ഇൻസ്പെക്‌ടർ അടക്കം കാളികാവ് സ്റ്റേഷനിലെ 12 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷന്‍ താൽക്കാലികമായി അടച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പൊലീസുകാര്‍ക്ക് കൊവിഡ്; കാളികാവ് സ്റ്റേഷന്‍ അടച്ചു - covid 19 news
കഴിഞ്ഞ വ്യാഴാഴ്‌ച കാളികാവ് പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാര്‍ക്കും സ്രവ പരിശോധന നടത്തിയപ്പോഴാണ് 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്
പൊലീസ് സ്റ്റേഷന്‍
നേരത്തെ ആന്‍റിജൻ ടെസ്റ്റ് നടത്തിയെങ്കിലും രണ്ട് പേർക്ക് മാത്രമാണ് പോസിറ്റീവ് റിസൽട്ട് ലഭിച്ചത്. ഇവർ പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച മുഴുവൻ പൊലീസുകാരുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർക്കാർക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വന്തം വീടുകളിൽ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരെ അടുത്ത ദിവസം ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റും.