മലപ്പുറം: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സുരക്ഷിത ഇടങ്ങളിലെത്താന്‍ കൊവിഡ് ടാക്‌സികള്‍ സജ്ജമാക്കി മലപ്പുറം തിരൂരിലെ ടാക്‌സി തൊഴിലാളി കുട്ടായ്മ. നാട്ടിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കെടിഡിഒയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയിരിക്കുന്നത്.
വിദേശത്ത് നിന്ന് മലപ്പുറത്ത് എത്തുന്നവർക്ക് കൊവിഡ് ടാക്‌സികള്‍ സജ്ജം - മലപ്പുറം
സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമം പാലിച്ച് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തുന്നവരെ സുരക്ഷിതമായി വീടുകളിലും ക്വാറന്‍റൈൻ കേന്ദ്രങ്ങളിലും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
വെളിനാടുകളിൽ നിന്നും മലപ്പുറത്ത് എത്തുന്നവർക്ക് കൊവിഡ് ടാക്‌സികള്‍ സജ്ജം
സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമം പാലിച്ച് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തുന്നവരെ സുരക്ഷിതമായി വീടുകളിലും ക്വാറന്‍റൈൻ കേന്ദ്രങ്ങളിലും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരൂര്‍ ജോയിന്‍റ് ആര്‍ടിഒ, എം.അന്‍വറിന്‍റെ നിര്‍ദേശപ്രകാരം കെടിഡിഒ വാഹനങ്ങള്‍ ഡ്രൈവര്‍ കംപാര്‍ട്ട്‌മെന്‍റ് തിരിച്ച് സുരക്ഷിതമാക്കിയാണ് യാത്ര. ഇതുമൂലം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയും.