മലപ്പുറം: ഇന്നലെ രാത്രി കുവൈറ്റില്‍ നിന്ന് കരിപ്പൂരിലെത്തിയ ആറ് യാത്രക്കാർക്കും ജിദ്ദയില്‍ നിന്നെത്തിയ ഒരു സ്ത്രീക്കുമാണ് കൊവിഡ് ലക്ഷണങ്ങൾ ഉള്ളത്. ഇവരെ മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിന് ഉള്ളിലേക്ക് വിടാതെ റൺവേയില്‍ നിന്ന് തന്നെ ആശുപത്രിയിലെത്തിച്ചു.
വിദേശത്ത് നിന്ന് കരിപ്പൂരിലെത്തിയ ഏഴ് യാത്രക്കാർക്ക് കൊവിഡ് ലക്ഷണം - emigrants to kerala news
കുവൈറ്റില്‍ നിന്ന് കരിപ്പൂരെത്തിയ ആറ് യാത്രക്കാർക്കും ജിദ്ദയില്‍ നിന്നെത്തിയ ഒരു സ്ത്രീക്കുമാണ് കൊവിഡ് ലക്ഷണങ്ങൾ ഉള്ളത്.
വിദേശത്ത് നിന്ന് കരിപ്പൂരിലെത്തിയ ഏഴ് യാത്രക്കാർക്ക് കൊവിഡ് ലക്ഷണം
കുവൈറ്റ് വിമാനത്തിലെത്തിയ അഞ്ച് പേരെയും ജിദ്ദയില്‍ നിന്നെത്തിയ ഒരാളെയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവരെ കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ട കുവൈറ്റ് വിമാനത്തിലെ ഒൻപത് യാത്രക്കാരേയും ജിദ്ദ വിമാനത്തിലെ നാല് പേരെയും വിവിധ മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിച്ചു.