മലപ്പുറം:മാസ്ക് ധരിക്കാത്തതിൽ വയോധികയോട് കൊവിഡ് സ്ക്വാഡ് ഉദ്യോഗസ്ഥർ പിഴ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മൂത്തേടം സ്വദേശി 85 കാരിയായ ആയിഷക്കാണ് പ്രായത്തിന്‍റെ പരിഗണനപോലും ലഭിക്കാതെ അധികാരത്തിന്‍റെ പ്രഹരമേൽക്കേണ്ടി വന്നത്.
തൊട്ടടുത്തുള്ള തന്‍റെ മകന്‍റെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു ആയിഷ. എന്നാൽ ആ സമയം അതുവഴി കാറിൽ വരികയായിരുന്ന സെക്ടർ മജിസ്‌ട്രേറ്റ് അയിഷയെ തടഞ്ഞുനിർത്തി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ചോദ്യങ്ങൾ ചോദിക്കുന്ന വീഡിയോ പകർത്തി വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
വയോധികയോട് കരുണയില്ലാതെ കൊവിഡ് സ്ക്വാഡ് ഉദ്യോഗസ്ഥർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ അധികാരത്തിന്‍റെ ശക്തി വൃദ്ധയുടെ മേൽ
മാസ്കില്ലാതെ പുറത്തിറങ്ങിയതിനാൽ കർശന നിർദേശത്തോടൊപ്പം 500 രൂപ പിഴയും നൽകുന്നതായിരുന്നു വീഡിയോയിൽ. ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴും നിഷ്‌കഷങ്കതയോടെ ഒന്നും മനസിലാകാതെ മറുപടി നൽകുന്ന ആയിഷയെയും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
ALSO READ:നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍
ഒരു മാസ്ക് നൽകി ആയിഷയെ വീട്ടിലേക്ക് പറഞ്ഞു വിടുന്നതിന് പകരം അധികാരത്തിന്‍റെ ശക്തി ആ പാവം വൃദ്ധയെ പേടിപ്പിക്കാൻ ഉപയോഗിച്ച ഉദ്യോഗസ്ഥരുടെ പ്രവർത്തിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കൂടാതെ വീഡിയോ പ്രചരിപ്പിച്ച മനുഷത്വരഹിതമായ പ്രവർത്തിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
ഏറ്റെടുത്ത് സോഷ്യൽ മീഡിയ
എന്നാൽ പിഴ ഇടാക്കി എന്ന തരത്തിൽ വരുന്ന പ്രചരണം ശരിയല്ലെന്നും ജാഗ്രത കാണിക്കണം എന്ന നിർദേശമാണ് എഴുതി നൽകിയതെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. ആയിഷയെ കണ്ടപ്പോൾ തന്‍റെ ഉമ്മയെ പോലെ തോന്നിച്ചതുകൊണ്ടാണ് മൊബൈലിൽ വീഡിയോ പകർത്തിയതെന്നാണ് ഡ്രൈവർ ഹംസ പറയുന്നത്.
എന്തായാലും 85 വയസുള്ളവയോധികയെ ചോദ്യം ചെയ്യുകയും വീണ്ടും വരും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടി സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വലിയ വിഷയമായി മാറി കഴിഞ്ഞു.