മലപ്പുറം:കൊവിഡ് പോസിറ്റീവ് ആയ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറയിൽ കൃഷ്ണൻ(55) ആണ് എക്സൈസ്, പൊലീസ് എന്നിവരുടെ സംയുക്ത റെയ്‌ഡിൽ പിടിയിലായത്. പരിശോധനക്കിടെ പ്രതി കൊവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ നിന്നും സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റിൽ നിന്ന് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു.
170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലൂമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. നിരവധി അബ്‌കാരി കേസുകളിൽ പ്രതിയാണ് പിടിയിലായ കൃഷ്ണൻ.