മലപ്പുറം: ജില്ലയിൽ രണ്ട് സ്‌കൂളുകളിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവൺമെന്‍റ് സ്‌കൂളിലെയും വണ്ണേരി സ്‌കൂളിലെയും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 180 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറത്ത് രണ്ട് സ്‌കൂളുകളിൽ കൊവിഡ് - malappuram covid
വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 180 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
മാറഞ്ചേരി സ്‌കൂളിലെ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് രോഗബാധ കണ്ടെത്തിയത്. വണ്ണേരി സ്‌കൂളിൽ 82 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് സ്‌കൂളുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. മാറഞ്ചേരി സ്‌കൂളിൽ 363 പേർക്ക് നടത്തിയ പരിശോധനയിൽ 95 പേർക്കും വണ്ണേരി സ്‌കൂളിൽ 89 പേരിൽ നടത്തിയ പരിശോധനയിൽ 85 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിന് പുറമേ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 42 പേർക്കും രോഗബാധ കണ്ടെത്തി.