മലപ്പുറം:പ്ലാസ്‌മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ രോഗി പൂര്‍ണ ആരോഗ്യത്തോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശിയാണ് 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്. ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ തൊട്ടടുത്ത ദിവസമാണ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ കണ്ടെത്തിയതോടെ സ്രവ പരിശോധന നടത്തി ഓക്സിജന്‍ തെറാപ്പി, ആന്‍റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സകൾ ആരംഭിച്ചിരുന്നു. എന്നാൽ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനിടെ ഇയാൾക്ക് ഹൃദയാഘാതവുമുണ്ടായി.
പ്ലാസ്‌മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ ഒതളൂര്‍ സ്വദേശി ആശുപത്രി വിട്ടു - plasma therapy
ചെന്നൈയില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച് മേയ് 27ന് മഞ്ചേരിയില്‍ നിന്ന് രോഗം ഭേദമായി മടങ്ങിയ എടപ്പാള്‍ സ്വദേശിയാണ് ചികിത്സയ്ക്കായി പ്ലാസ്മ നല്‍കിയത്.
ജൂണ്‍ 13ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐ.സിയുവിൽ പ്രോട്ടോക്കോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായി തുടര്‍ന്നതിനാല്‍ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമാണ് പ്ലാസ്മ തെറാപ്പിയും ടോസിലിസുമാബും നല്‍കിയത്. ചെന്നൈയില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച് മേയ് 27ന് മഞ്ചേരിയില്‍ നിന്ന് രോഗം ഭേദമായി മടങ്ങിയ എടപ്പാള്‍ സ്വദേശിയാണ് ചികിത്സയ്ക്കായി പ്ലാസ്മ നല്‍കിയത്. രോഗം ഭേദമായതോടെ ഒതളൂർ സ്വദേശിയെ 25ന് സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്നാണ് ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.