കേരളം

kerala

ETV Bharat / state

മലപ്പുറത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് - മലപ്പുറത്ത് കൊവിഡ്

രോഗം ബാധിക്കാനിടയായ സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന.

Covid for four month old baby in Malappuram  Covid in Malappuram  മലപ്പുറത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്  മലപ്പുറത്ത് കൊവിഡ്  നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്
കൊവിഡ്

By

Published : Apr 23, 2020, 11:22 AM IST

മലപ്പുറം: ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ബാധിക്കാനിടയായ സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ഹൃദ്‌രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രില്‍ 17ന് പയ്യനാടുള്ള വീട്ടില്‍വെച്ച് ശ്വാസ തടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കി.

ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും മൂലം ഏപ്രില്‍ 17 മുതല്‍ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് 21ന് പുലര്‍ച്ചെ 3.30ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ചൊവ്വാഴ്ചയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details