മലപ്പുറം:കൊവിഡ് വ്യാപനം മൂലം നിലമ്പൂർ നഗരസഭ കണ്ടെയ്‌ൻമെന്‍റ് സോണാക്കി. നഗരസഭയുടെ സിരാ കേന്ദ്രങ്ങളായ ചന്തക്കുന്ന് മുതൽ വടപുറം പാലം വരെയുള്ള ഭാഗങ്ങളിലേക്ക് എത്തുന്ന പോക്കറ്റ് റോഡുകൾ പൂർണ്ണമായി അടച്ചു. അവശ്യ സർവ്വീസുകൾ ഒഴികെയുള്ള യാത്രക്കാരെ നിലമ്പൂർ ടൗണിലേക്ക് കടത്തിവിടുന്നത് പൊലീസ് തടഞ്ഞു തുടങ്ങി.
കൊവിഡ് വ്യാപനം ;നിലമ്പൂർ നഗരസഭ കണ്ടെയിൻമെന്‍റ് സോണാക്കി - നിലമ്പൂർ നഗരസഭ
നിലമ്പൂർ നഗരസഭയിൽ മാത്രം 30 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.
കൊവിഡ് വ്യാപനം ;നിലമ്പൂർ നഗരസഭ കണ്ടെയിൻമെന്‍റ് സോണാക്കി
നിലമ്പൂർ നഗരസഭയിൽ മാത്രം 30 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. നഗരസഭ കണ്ടെയിമെന്‍റ് സോണാക്കുന്നതുമായി ബന്ധപ്പെട്ട ആശയകുഴപ്പത്തിന് വ്യക്തത വരുത്താത്തതിനെ തുടർന്ന് രാവിലെ മുതൽ നിലമ്പൂരിലേക്ക് യാത്രക്കാരുടെ ഒഴുക്കാണുണ്ടായത്. സ്വകാര്യ ബസുകൾ, കെ.എസ്.ആർ.ടി.സി ബസുകൾ എന്നിവ പൂർണമായി സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്.