കേരളം

kerala

ETV Bharat / state

മലപ്പുറത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു - മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള മുഴുവന്‍ വിനോദ കേന്ദ്രങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

Covid diffusion  Tourist centers closed in Malappuram  കൊവിഡ് വ്യാപനം  മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
കൊവിഡ് വ്യാപനം

By

Published : Apr 22, 2021, 6:44 AM IST

മലപ്പുറം: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ അനുവദിക്കില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള മുഴുവന്‍ വിനോദ കേന്ദ്രങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയില്‍ ടൂറിസം വകുപ്പിനു കീഴിലുള്ള ആഢ്യന്‍പാറ, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, പടിഞ്ഞാറേക്കര ബീച്ച്, പൊന്നാനി ബീയ്യം പാലം, ബീയ്യം കായല്‍, മലപ്പുറം ശാന്തിതീരം പുഴയോര പാര്‍ക്ക്, മഞ്ചേരി ചെരണി പാര്‍ക്ക്, വണ്ടൂര്‍ വാണിയമ്പലം, കരുവാരക്കുണ്ട് ചെറുമ്പ് ഇക്കോ വില്ലേജ്, മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക്, താനൂര്‍ ഒട്ടുമ്പുറം ബീച്ച്, വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം, കുറ്റിപ്പുറം മിനി പമ്പ, പൊന്നാനി ചമ്രവട്ടം സ്‌നേഹപാത എന്നീ വിനോദ കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ABOUT THE AUTHOR

...view details