ദമാമിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു - ദമാം കൊവിഡ് മരണം
സുദേവന്‍റെ മരണത്തോടെ സൗദിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി.
മലപ്പുറം: വിദേശത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മരുത സ്വദേശി ദമാമിൽ മരിച്ചു. മരുതയിലെ നെല്ലിക്കോടന്‍ സുദേവനാണ് ഞായറാഴ്ച രാത്രി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ന്യുമോണിയ രോഗ ലക്ഷണങ്ങളോടെയായിരുന്നു ആദ്യം ദമാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അസുഖം ഭേദമാകാത്തതിനെ തുടർന്ന് ദമാമിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. രണ്ട് വർഷം മുമ്പാണ് സുദേവൻ നാട്ടിൽ വന്ന് പോയത്. ഭാര്യയും മകളുമുണ്ട്. സുദേവന്‍റെ മരണത്തോടെ സൗദിയിലെ മലയാളികളുടെ കൊവിഡ് മരണം പത്തായി.