മലപ്പുറം: നിരീക്ഷണത്തിൽ കഴിയവേ മരിച്ച തുവ്വൂർ സ്വദേശിയുടെ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളിപ്പറമ്പ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ കബറടക്കി. വെള്ളിയാഴ്ച്ച മരിച്ച തുവ്വൂരിലെ മൂന്നു കണ്ടൻ ഹുസൈൻ (65) മൃതദേഹമാണ് ഖബറടക്കിയത്.
മലപ്പുറത്ത് മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം ഖബറടക്കി - നിരീക്ഷണത്തിൽ കഴിയവേ മരിച്ച വ്യക്തി പോസിറ്റീവ്; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കബറടക്കി
കൊവിഡ് നിരീക്ഷണത്തിലിരിക്കെ തുവ്വൂര്‍ സ്വദേശി ഹുസൈനാണ് മരിച്ചത്

നിരീക്ഷണത്തിൽ കഴിയവേ മരിച്ച വ്യക്തി പോസിറ്റീവ്; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കബറടക്കി
ഞായറാഴ്ച്ച ലഭിച്ച ഇദ്ദേഹത്തിന്‍റെ പരിശോധന ഫലം പോസിറ്റീവായതോടെയാണ് കൊവിഡ് മാനദണ്ഡങ്ങളോടെ കബറടക്കം നടന്നത്. ജൂലൈ 21ന് ബെംഗളൂരുവിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരിച്ചു. ഞായറാഴ്ച്ച രാത്രി ലഭിച്ച പരിശോധന ഫലം പോസിറ്റീവായിരുന്നു.
TAGGED:
latest malappuram