കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - District Collector

വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം  കൊവിഡ്  കൊറോണ വൈറസ്  തിരികെയെത്തിയ സ്വദേശികൾ  ചികിത്സ  കൊവിഡ് ചികിത്സ  covid  corona virus  Malappuram  District Collector  medical college
മലപ്പുറത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 3, 2020, 8:37 PM IST

മലപ്പുറം: ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈറ്റില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തർക്കുമാണ് കൂടി രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. ഇവര്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദുബായില്‍ നിന്ന് കൊച്ചി വഴി മെയ് 23ന് രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ മങ്കട കടന്നമണ്ണയിലെ മൂന്ന് വയസുകാരി, മെയ് 22ന് ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയ പൊന്മുണ്ടം സ്വദേശിയായ 61കാരന്‍, മെയ് 28ന് ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി 26കാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 26ന് നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 36കാരന്‍ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കുവൈറ്റിൽ നിന്ന് മെയ് 27ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശിയായ 57കാരന്‍, ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി 58കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് സ്വകാര്യ ബസിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി 35 കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 15ന് സ്വകാര്യ വാഹനത്തിലെത്തിയ മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി 20കാരന്‍ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ചെന്നൈയില്‍ നിന്ന് മെയ് 19ന് തിരിച്ചെത്തിയ വേങ്ങര കുറ്റൂര്‍ പാക്കട്ടപ്പുറായ സ്വദേശി 34കാരന്‍, കോയമ്പത്തൂരില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21ന് തിരിച്ചെത്തിയ എടയൂര്‍ പൂക്കാട്ടിരി സ്വദേശി 24കാരന്‍, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ കോഴിക്കോട് വഴി മെയ് 26 ന് തിരിച്ചെത്തിയ മലപ്പുറം മേല്‍മുറി സ്വദേശി 38 കാരനായ ബി.എസ്.എഫ് ജവാന്‍ എന്നിവരെയാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details