മലപ്പുറം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം നഗരസഭ തുടക്കം കുറിക്കുന്ന രണ്ട് കൊവിഡ് ആശുപത്രികളിൽ ഒന്നായ മലപ്പുറം ടൗൺഹാളിലെ കൊവിഡ് സെന്‍ററിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി. ഈ ആഴ്‌ച പ്രവർത്തനം ആരംഭിക്കുന്ന ആശുപത്രിയിൽ രണ്ട് നിലകളിലായി വിപുലമായ സജ്ജീകരണങ്ങളോട് കൂടിയ സൗകര്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
നഗരസഭ ടൗൺഹാളിലെ അടിസ്ഥാനസൗകര്യങ്ങളും, രോഗികൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളും നഗരസഭയാണ് വഹിക്കുന്നത്. മെഡിക്കൽ സൗകര്യങ്ങൾ, മരുന്നുകൾ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവയുടെ ചിലവി ജില്ലാ സഹകരണ ആശുപത്രിയും വഹിക്കും. സംസ്ഥാനത്ത് തന്നെ ഇത്തരത്തിൽ ആദ്യമായാണ് നഗരസഭയും ഒരു സഹകരണ സ്ഥാപനവും കൊവിഡ് പ്രതിരോധത്തിന് സംയുക്ത സംരംഭത്തിൽ ഏർപ്പെടുന്നത്.