കേരളം

kerala

ETV Bharat / state

എടപ്പാളില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; രോഗബാധിതരില്‍ രണ്ട് ഡോക്ടര്‍മാരും

By

Published : Jun 28, 2020, 10:08 AM IST

Updated : Jun 28, 2020, 1:46 PM IST

edappal  കെടി ജലീല്‍  മലപ്പുറം കൊവിഡ്  എടപ്പാള്‍
k t jaleel

13:44 June 28

നിലവില്‍ സമൂഹ വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെടി ജലീല്‍

11:32 June 28

രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ ആളുകളെയും പരിശോധനക്ക് വിധേയക്കമാക്കുമെന്ന് മന്ത്രി കെടി ജലീല്‍

10:05 June 28

ഇന്നലെ മേഖലയിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

എടപ്പാളില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; രോഗബാധിതരില്‍ രണ്ട് ഡോക്ടര്‍മാരും

മലപ്പുറം: എടപ്പാളിൽ ഡോക്ടർക്കടക്കം അഞ്ച് പേർക്ക് കോവിഡ്. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മേഖലയിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ ആളുകളെയും പരിശോധനക്ക് വിധേയക്കമാക്കുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

സ്രവം ശേഖരിച്ച് പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റും. സമൂഹ വ്യാപനം ഒഴിവാക്കുന്നതിന് എല്ലാവരുടെയും സഹായം ആവശ്യമാണ്. ഏതെങ്കിലും ഒരാളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അശ്രദ്ധ ഒരുപാട് ആളുകള്‍ക്ക് രോഗം ഉണ്ടാകുന്നതിന് ഇടവരുത്തും. അത് ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Last Updated : Jun 28, 2020, 1:46 PM IST

ABOUT THE AUTHOR

...view details