കേരളം

kerala

ETV Bharat / state

പാഴ്‌വസ്‌തുക്കൾക്ക് ജീവന്‍ പകര്‍ന്ന് ട്രാഫിക് പൊലീസ്; കൗതുകത്തിനൊപ്പം ബോധവല്‍കരണവും - covid awareness

മലപ്പുറം ട്രാഫിക് പൊലീസിന്‍റെ നേതൃത്വത്തിലാണ് ഉപയോഗശൂന്യമായ വസ്‌തുക്കളിലൂടെയുള്ള കൊവിഡ് ബോധവല്‍കരണം

ട്രാഫിക് പൊലീസ്  ഇന്‍സ്റ്റലേഷന്‍ മാതൃക  മമ്പാട് എഎസ്‌ഐ ഫിലിപ്പ്  വീഡിയോ പ്രദര്‍ശനം  കൊവിഡ് ബോധവല്‍കരണം  മലപ്പുറം ട്രാഫിക് പൊലീസ്
പാഴ്‌വസ്‌തുക്കൾക്ക് ജീവന്‍ പകര്‍ന്ന് ട്രാഫിക് പൊലീസ്; കൗതുകത്തിനൊപ്പം ബോധവല്‍കരണവും

By

Published : Apr 11, 2020, 1:16 PM IST

Updated : Apr 11, 2020, 3:10 PM IST

മലപ്പുറം: വാഹന പരിശോധനക്കിടെ ശ്രദ്ധയില്‍പ്പെട്ട പാഴ്‌വസ്‌തുക്കളെല്ലാം ചേർത്തുവെച്ച് കൊവിഡ് ബോധവല്‍കരണ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയിരിക്കുകയാണ് മലപ്പുറം ട്രാഫിക് പൊലീസ്. കൂട്ടിലങ്ങാടി പാലത്തിന് സമീപത്താണ് ഉപയോഗശൂന്യമായ ടെലിവിഷന്‍, ബൈക്ക്, വീല്‍ ചെയര്‍, പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ ഉപയോഗിച്ച് ട്രാഫിക് പൊലീസുകാര്‍ ഇന്‍സ്റ്റലേഷന്‍ മാതൃകയൊരുക്കിയിരിക്കുന്നത്. മമ്പാട് എഎസ്‌ഐ ഫിലിപ്പിന്‍റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് വ്യത്യസ്‌തമായ കൊവിഡ് പ്രതിരോധപ്രവര്‍ത്തനം ആരംഭിച്ചത്.

പാഴ്‌വസ്‌തുക്കൾക്ക് ജീവന്‍ പകര്‍ന്ന് ട്രാഫിക് പൊലീസ്; കൗതുകത്തിനൊപ്പം ബോധവല്‍കരണവും

എഴുതി തയ്യാറാക്കിയ സന്ദേശങ്ങളും ഇവക്കൊപ്പം ഇടം പിടിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് കൊവിഡ് ബോധവല്‍കരണവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദര്‍ശനത്തിനായി പ്രോജക്‌ടറും സജ്ജമാക്കിയിട്ടുണ്ട്.

Last Updated : Apr 11, 2020, 3:10 PM IST

ABOUT THE AUTHOR

...view details