മലപ്പുറം: കൊവിഡ് 19 വ്യാപനം ശക്തമാകുമ്പോൾ മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തുന്നവർക്ക് ബോധവല്‍കരണവും ജാഗ്രതാ നിർദേശങ്ങളും നല്‍കുകയാണ് എടക്കരയിലെ പൊലീസ് സേന. എടക്കര സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലാണ് കൊവിഡ് 19 ജാഗ്രത നിർദേശങ്ങളും പഠന ക്ലാസും നല്‍കുന്നത്.
കൊവിഡ് ബോധവല്‍കരണവുമായി എടക്കര പൊലീസ് - സർക്കിൾ ഇൻസ്‌പെക്‌ടർ
എടക്കര സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലാണ് കൊവിഡ് 19 ബോധവല്‍കരണം
കൊവിഡ് ബോധവല്‍കരണവുമായി എടക്കര പൊലീസ്
മെഡിക്കല്‍ സ്റ്റോറുകളിലെ മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ സ്റ്റോക്ക് പരിശോധിച്ച പൊലീസ് സംഘം സ്റ്റോർ ജീവനക്കാർക്ക് പത്ത് ചോദ്യങ്ങൾ നല്‍കി. പിന്നീട് സർക്കിൾ ഇൻസ്‌പെക്‌ടർ മനോജ് പറയറ്റ ഉത്തരങ്ങൾ വിശദീകരിച്ചു.