കേരളം

kerala

ETV Bharat / state

കൊണ്ടോട്ടി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - covid death in Malappuram

കൊണ്ടോട്ടി സ്വദേശി മൊയ്തീൻ (75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടായിരുന്നു.

കൊണ്ടോട്ടി  കൊവിഡ് മരണം  മലപ്പുറത്ത് കൊവിഡ് മരണം  മലപ്പുറം കൊവിഡ മരണം  covid  covid death in Malappuram  Malappuram
കൊണ്ടോട്ടി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Aug 5, 2020, 2:58 PM IST

മലപ്പുറം:ജില്ലയിൽ ഒരാൾ കൂടി കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ചു. കൊണ്ടോട്ടി സ്വദേശി മൊയ്തീൻ (75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ചികിത്സ തേടിയെങ്കിലും മരിച്ചു. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയും പ്ലാസ്മ തെറാപ്പി ഉൾപ്പെടെ ചെയ്തിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെരുമണ്ണ സ്വദേശി കദീജയും മരിച്ചിരുന്നു. ഇതോടെ മലപ്പുറം ജില്ലയിൽ കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 15 ആയി. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഖബറടക്കും.

ABOUT THE AUTHOR

...view details