കേരളം

kerala

ETV Bharat / state

കൊവിഡ് 19; മലപ്പുറത്ത് രോഗലക്ഷണങ്ങളില്ലാത്ത 44 പേരെ വീടുകളിലേക്ക് മാറ്റി - ജില്ലാതല കണ്‍ട്രോള്‍ റൂം

വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാതല ജില്ലാ കലക്‌ടര്‍ അറിയിച്ചു

കൊവിഡ് 19  ജില്ലാ കലക്‌ടര്‍  ജില്ലാതല കണ്‍ട്രോള്‍ സെല്‍  ഐസൊലേഷന്‍ വാര്‍ഡ്  മുഖ്യസമിതി അവലോകന യോഗം  covid 19  covid 19 malappuram updates
കൊവിഡ് 19; മലപ്പുറത്ത് രോഗലക്ഷണങ്ങളില്ലാത്ത 44 പേരെ വീടുകളിലേക്ക് മാറ്റി

By

Published : Mar 13, 2020, 9:46 AM IST

മലപ്പുറം: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്‌ടര്‍ വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാത്ത 44 പേരെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തിയ ശേഷം വീടുകളിലെ നിരീക്ഷണത്തിലേക്ക് മാറ്റി. നിലവില്‍ 184 പേരാണ് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 29 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 155 പേര്‍ വീടുകളിലുമാണ്. 39 പേര്‍ക്ക് വ്യാഴാഴ്‌ച മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. വിദഗ്‌ധ പരിശോധനക്കയച്ച 167 സാമ്പിളുകളില്‍ 83 പേരുടെ ഫലം ലഭിച്ചു. ഇതില്‍ ആര്‍ക്കും വൈറസ് ബാധയില്ല. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാതല മുഖ്യസമിതി അവലോകന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രത്യക്ഷമായി കാണുന്നവരും മറ്റു ലക്ഷണങ്ങളുള്ളവരും നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിന് വിധേയരാവണം. ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളുള്ളവര്‍ വീടുകളില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇങ്ങനെയുള്ളവര്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്‍റെ സേവനം ഉറപ്പാക്കും. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴി വീടുകളില്‍ കഴിയുന്നവരുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തും. പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവര്‍ ആരോഗ്യവകുപ്പിന്‍റെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് പൊലീസിന്‍റെ സഹായവും ഉറപ്പാക്കും. ഐസൊലേഷന്‍ വാര്‍ഡ് ആരംഭിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ സംഘവുമായി രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 7593843626 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാം. ജില്ലാതല കണ്‍ട്രോള്‍ റൂമിലെ 0483 2737858 എന്ന നമ്പറില്‍ വിളിച്ചും സംശയദൂരീകരണം നടത്താം.

ABOUT THE AUTHOR

...view details