മലപ്പുറം: കൊവിഡ്-19 പടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി പൊലീസ് . നിരീക്ഷണത്തിൽ കഴിയുന്നവർ വീട്ടിൽ സ്വയം നിരീക്ഷണത്തിന് തയ്യാറായില്ലെങ്കിൽ അവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.നിലമ്പൂരിൽ നിർദ്ദേശം മറികടന്ന് യാത്ര നടത്തിയ സ്ത്രീക്കെതിരെ പൊലിസ് കേസെടുത്തു.ഇവർക്കെതിരെ ഐ.പി.സി 188, 269, 270 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പൊലീസാണ് ഇവരെ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചതെന്ന് മലപ്പുറം എസ്.പി അബ്ദുൽകരീം പറഞ്ഞു.
മലപ്പുറത്ത് നടപടികൾ ശക്തമാക്കിയതായി പൊലീസ് - പൊലീസ്
നിലമ്പൂരിൽ നിർദ്ദേശം മറികടന്ന് യാത്ര നടത്തിയ സ്ത്രീക്കെതിരെ പൊലിസ് കേസെടുത്തു. ഇവർക്കെതിരെ ഐ.പി.സി 188, 269, 270 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കോവിഡ് 19; മലപ്പുറം നടപടികൾ ശക്തമാക്കിയതായി പൊലീസ്
വിദേശത്തു നിന്നും വരുന്നവർ വീട്ടിൽ സ്വയം നിരീക്ഷണത്തിന് തയ്യാറായില്ലെങ്കിൽ അവരെ ആശുപത്രിയിലേക്ക് മാറ്റാനാണ് പൊലീസിന്‍റെ തീരുമാനം. നിയമം ലംഘിക്കുന്നവരുടെ പാസ്പോർട്ടുകൾ താൽക്കാലികമായി കണ്ടുകെട്ടും. ഇതിനു പുറമേ എയർപോർട്ടിൽ എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി കരിപ്പൂർ ഹജ്ജ് ഹൗസിൽ 60 ബെഡുകൾ തയ്യാറാക്കിയിട്ടുണ്ട് . ഇതിനു പുറമേ വിവിധ സ്ഥലങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തിൽ 30 ബെഡുകൾ ഒരുക്കിയിട്ടുണ്ട്.
Last Updated : Mar 20, 2020, 6:59 PM IST