കേരളം

kerala

ETV Bharat / state

വളാഞ്ചേരിയിലെ ഗർഭിണിയുടെയും മകന്‍റെയും കൊലപാതകം : വിധി നാളെ

നവജാത ശിശുവിന്‍റേതടക്കം മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ ഒരാഴ്‌ചയ്ക്ക് ശേഷമാണ് കണ്ടെത്തിയത്

court verdict  valancherry murder  pregnant woman murder  വളാഞ്ചേരി കൊലപാതകം  ഗർഭിണി കൊലപാതകം  കോടതി വിധി
വളാഞ്ചേരിയിലെ ഗർഭിണിയുടെയും മകന്‍റെയും കൊലപാതകം; കോടതി വിധി നാളെ

By

Published : Oct 5, 2021, 9:56 PM IST

മലപ്പുറം : വളാഞ്ചേരി കാടാമ്പുഴയിൽ പൂർണ ഗർഭിണിയായ യുവതിയേയും ഏഴ് വയസുകാരനായ മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മഞ്ചേരി സെഷൻസ് കോടതി നാളെ വിധി പറയും.

യുവതിയുടെയും മകന്‍റെയും മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. നവജാത ശിശുവിന്‍റേതടക്കം മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ ഒരാഴ്‌ചയ്ക്ക് ശേഷമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന ആതവനാട് സ്വദേശി മുഹമ്മദ് ഷെരീഫാണ് പ്രതി.

പൂർണ ഗർഭിണിയായ ഉമ്മുസൽമയേയും മകൻ ഏഴ് വയസുകാരൻ ദിൽഷാദിനേയും പ്രതി മുഹമ്മദ് ഷെരീഫ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്‍റെ വേദനക്കിടെ ഉമ്മുസൽമ പ്രസവിച്ചു.

Also Read: സ്‌കൂൾ തുറക്കൽ : വിദ്യാഭ്യാസ - ആരോഗ്യ മന്ത്രിമാർ മുഖ്യമന്ത്രിക്ക് മാർഗരേഖ കൈമാറി

ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഉമ്മുസൽമയുടെയും ദിൽഷാദിന്‍റെയും കഴുത്തില്‍ ഷാൾ കൊണ്ട് മുറുക്കിയ നിലയിലായിരുന്നു. ഗര്‍ഭിണിയായ തനിക്കൊപ്പം താമസിക്കണമെന്ന് ഉമ്മുസൽമ വാശി പിടിച്ചതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് പ്രതിയുടെ മൊഴി.

ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന പ്രതിയെ തുടക്കം മുതൽ പൊലീസിന് സംശയമുണ്ടായിരുന്നു. മുഹമ്മദ് ഷെരീഫിന് ആതവനാട് കരിപ്പോളിൽ ഭാര്യയും മക്കളുമുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ ടൈൽസിന്‍റെ ഭാഗം ഉപയോഗിച്ച് കഴുത്ത് മുറിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ABOUT THE AUTHOR

...view details