മലപ്പുറം :മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കോടതി നടപടി നിരാശാജനകമാണെന്ന് കുടുംബം. ഇതിനെതിരെ അപ്പീൽ നൽകുമെന്നും ബഷീറിന്‍റെ സഹോദരൻ അബ്‌ദുറഹ്മാൻ ഹാജി പറഞ്ഞു.
കേസ് അട്ടിമറിക്കപ്പെട്ടതിന്‍റെ പ്രതിഫലനമാണ് കോടതി വിധി. കുറ്റപത്രത്തിൽ തൃപ്‌തരല്ല. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അബ്‌ദു റഹ്മാൻ പറഞ്ഞു. കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ഒഴിവാക്കിയുള്ള കോടതി വിധി ഇന്നലെയാണ് (ഒക്‌ടോബർ 19) പുറപ്പെടുവിച്ചത്.