മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ ദിവസം അറസ്റ്റിലായ പുത്തൂര്‍ പള്ളിക്കല്‍ നിവാസി പി.മുഹമ്മദ് ഹസീബ് (24)ന്‍റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്.
വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയുടെ ജാമ്യാപേക്ഷ തള്ളി - seventeen year old girl's rape case malappuram news
പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പി.മുഹമ്മദ് ഹസീബിന്‍റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി
ഈ വർഷം മാര്‍ച്ച് 28 മുതല്‍ നവംബര്‍ ഒമ്പത് വരെ പരാതിക്കാരിയുടെ വീട്ടില്‍ വച്ച് ഇയാൾ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ നവംബര്‍ 23ന് തേഞ്ഞിപ്പലം പൊലീസ് ജി.ബാലചന്ദ്രന്‍ കേസെടുത്തു. തുടർന്ന് കഴിഞ്ഞ മാസം 30ന് അറസ്റ്റിലായ പ്രതിയെ പരപ്പനങ്ങാടി ജെഎഫ്‌സിഎം കോടതി റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു.
അതേ സമയം, പാണ്ടിക്കാട് സ്വദേശിയായ പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ റിമാൻഡിൽ കഴിയുന്ന മറ്റൊരു പ്രതിയുടെ ജാമ്യാപേക്ഷയും മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയിട്ടുണ്ട്. നിലമ്പൂര്‍ അകമ്പാടം സ്വദേശി സ്വാലിഹ് റാഷിദ് എന്ന സാലി (24)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. ഇക്കഴിഞ്ഞ നവംബര്‍ 21ന് പാണ്ടിക്കാട് പൊലീസ് കേസെടുത്ത് മൂന്ന് ദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്തു.