മലപ്പുറം :കാൽനടയായി കശ്‌മീരിലേക്കുള്ള സ്വപ്നയാത്രയിലാണ് വളാഞ്ചേരി എടയൂർ മാവണ്ടിയൂർ സ്വദേശി അബ്ബാസലിയും ഭാര്യ ഷഹനയും. ജന്മനാട്ടിൽ നിന്നും രാജ്യത്തിന്‍റെ മറുതലയ്ക്കലെത്താന്‍ താണ്ടേണ്ടത് 3800 കിലോമീറ്റർ. ലഡാക്കിലേക്ക് തിരിച്ച ദമ്പതികൾ ദിവസം 40 കിലോമീറ്റർ നടന്ന് പിന്നിട്ട് രണ്ടര മാസം കൊണ്ട് ലക്ഷ്യത്തിലെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കോഴിക്കോട്, കാസർകോട്, മംഗലപുരം, ബൽഗാം, കോലാപൂർ, പൂനെ, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങൾ വഴി ജമ്മുകശ്‌മീരില്‍ എത്തുകയാണ് ലക്ഷ്യം. യാത്ര വളാഞ്ചേരി സി.ഐ. അഷറഫ് ഫ്ലാഗ് ഓഫ് ചെയ്തു.