മലപ്പുറത്ത് പാചക തൊഴിലാളികളുടെ അടുപ്പുകൂട്ടി പ്രതിഷേധം - Cooking Workers Union protested
ലോക്ക് ഡൗൺ കാരണം പൊതു പരിപാടികൾക്കും വിവാഹങ്ങൾക്കും നിയന്ത്രണം വന്നതോടെ പാചക തൊഴിലാളികൾ പ്രതിസന്ധിയിലാണ്.
![മലപ്പുറത്ത് പാചക തൊഴിലാളികളുടെ അടുപ്പുകൂട്ടി പ്രതിഷേധം അടുപ്പുകൂട്ടി പ്രതിഷേധം മലപ്പുറം പാചക തൊഴിലാളികൾ Malappuram Cooking Workers Union protested Malappuram protest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7459727-202-7459727-1591180862102.jpg)
മലപ്പുറം: പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന പാചക തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായിട്ടാണ് മലപ്പുറം കലക്‌ടറേറ്റിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധം നടത്തിയത്. ലോക്ക് ഡൗൺ കാരണം വിവാഹം ഉൾപ്പെടെയുള്ള വരുമാന മാർഗങ്ങൾ നിലച്ചിരിക്കുന്ന അവസ്ഥയാണ്. പൊതു പരിപാടികൾക്കും വിവാഹങ്ങൾക്കും നിയന്ത്രണം വന്നതോടെ പാചക തൊഴിലാളികളുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. മറ്റു മേഖലകളിൽ സർക്കാർ സഹായങ്ങളും ഇളവുകളും നൽകിയപ്പോഴും പാചക തൊഴിലാളികളെ പരിഗണിച്ചില്ലെന്നാണ് ആരോപണം. സർക്കാർ അടിയന്തരമായി തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.