മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിലെ ഓക്‌സിജൻ പ്ലാന്‍റ് നിർമിക്കാനുള്ള നടപടി തുടങ്ങിയതായി ഇ.ടി മുഹമ്മദ് ബഷീർ എംപി. ഓക്സിജൻ പ്ലാന്‍റ് നിർമ്മാണം ഉടൻതന്നെ പൂർത്തിയാക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമാണം പുനരാരംഭിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പും നാഷണൽ ഹൈവേ അതോറിറ്റി എന്നിവരുമായും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും നിരന്തരമായി നടത്തിയ പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് ജോലി പുനരാരംഭിക്കാൻ കഴിഞ്ഞതെന്ന് ഇടി മുഹമ്മദ് ബഷീർ എംപി കൂട്ടിച്ചേര്‍ത്തു.