മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംസ്ഥാനത്തിന് തന്നെ മാതൃക തീർത്ത് പ്രവർത്തനം നടത്തുന്ന മലപ്പുറം നഗരസഭയിൽ സാന്ത്വന വഴിയിൽ വീണ്ടും വേറിട്ട ഇടപെടൽ. നഗരസഭയിൽ 40 വാർഡിലും മെഡിക്കൽ കിറ്റ് നൽകിയാണ് നഗരസഭ മാതൃകയായത്. പി.പി.ഇ കിറ്റുകൾ, ഓക്സി മീറ്ററുകൾ, തെർമൽ സ്കാനർ, ഗ്ലൗസുകൾ തുടങ്ങിയവയാണ് മെഡിക്കൽ കിറ്റിലുള്ളത്.
മലപ്പുറത്ത് മുഴുവൻ വാർഡിലും മെഡിക്കൽ കിറ്റ് നൽകി - Medical kits provided
പി.പി.ഇ കിറ്റുകൾ, ഓക്സി മീറ്ററുകൾ, തെർമൽ സ്കാനർ, ഗ്ലൗസുകൾ തുടങ്ങിയവയാണ് മെഡിക്കൽ കിറ്റിലുള്ളത്
മലപ്പുറത്തെ സാന്ത്വന പ്രവർത്തനങ്ങൾ തുടരുന്നു;മുഴുവൻ വാർഡിലും മെഡിക്കൽ കിറ്റ് നൽകി
ALSO READ:രാജസ്ഥാനിൽ നടുറോഡിൽ ഡോക്ടർ ദമ്പതികളെ വെടിവെച്ചു കൊന്നു
കൊവിഡ് രോഗികളുടെ പരിചരണം, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവക്ക് ആർ.ആർ.ടി.മെമ്പർമാർക്കും, ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടെ ലഭ്യമാക്കാനാണ് മെഡിക്കൽ കിറ്റ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു