പി.വി. അൻവർ എംഎൽഎയുടെ രാജി; കോൺഗ്രസ് ബഹുജന മാർച്ചും ധർണയും നടത്തും - PV Anwar MLA
റീബിൽഡ് നിലമ്പൂരിന് സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടാൻ പി.വി. അൻവർ തയ്യാറാകണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു
![പി.വി. അൻവർ എംഎൽഎയുടെ രാജി; കോൺഗ്രസ് ബഹുജന മാർച്ചും ധർണയും നടത്തും Congress seeks the resignation of PV Anwar MLA പി.വി. അൻവർ എംഎൽഎയുടെ രാജി ആവശ്യം കോൺഗ്രസ് ബഹുജന മാർച്ചും ധർണയും നടത്തും PV Anwar MLA പി.വി. അൻവർ എംഎൽഎ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5651994-thumbnail-3x2-dhar.jpg)
പി.വി. അൻവർ എംഎൽഎയുടെ രാജി ആവശ്യം
മലപ്പുറം: പി.വി അൻവർ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വെളളിയാഴ്ച്ച നിലമ്പൂരിൽ ബഹുജന മാർച്ചും ധർണയും നടത്തും. നിലമ്പൂരിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ സമര പ്രഖ്യാപനം നടത്തിയത്. 'ആശിക്കും ഭൂമി ആദിവാസിക്ക്' എന്ന കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്കിന്‍റെ സഹായത്തോടെ നടത്തുന്ന വീടുകളുടെ നിർമ്മാണം എംഎൽഎ തടഞ്ഞത് സർക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി സെക്രട്ടറി വി.എ. കരീം പറഞ്ഞു.
പി.വി. അൻവർ എംഎൽഎ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാക്കൾ