കേരളം

kerala

ETV Bharat / state

കോൺഗ്രസ് രാഷ്ട്രീയ നിലപാട് ഇല്ലാത്ത പ്രസ്ഥാനമെന്ന് പി.വി അൻവർ - pv anvar mla

കെ.സി വേണുഗോപാൽ കോൺഗ്രസിനുള്ളിലെ ബിജെപി ഏജന്‍റെന്ന് പി വി അൻവർ

രാഷ്ട്രീയ നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറി, പി.വി.അൻവർ എം.എൽ.എ.,  congress has no political stance says pv anvar mla  കോൺഗ്രസ് രാഷ്ട്രീയ നിലപാട് ഇല്ലാത്ത പ്രസ്ഥാനം  പിവി അൻവർ  പിവി അൻവർ എംഎൽഎ  കെസി വേണുഗോപാൽ  pv anvar mla  pv anvar
കോൺഗ്രസ് രാഷ്ട്രീയ നിലപാട് ഇല്ലാത്ത പ്രസ്ഥാനം: പി.വി അൻവർ എംഎൽഎ

By

Published : Oct 17, 2021, 3:42 PM IST

മലപ്പുറം :രാഷ്ട്രീയ നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്ന് പി.വി അൻവർ എംഎൽഎ. കെ.സി വേണുഗോപാൽ കോൺഗ്രസിനുള്ളിലെ ബിജെപി ഏജന്‍റാണ്. ആഫ്രിക്കയിലെ സിയാറ ലയോണിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹം, എടവണ്ണ ഒതായിലെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

വർഗീയത രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമ്പോഴും ഇന്ധന വില വർധന മൂലം പ്രതിസന്ധി നേരിടുമ്പോഴും കോൺഗ്രസ് കാഴ്‌ചക്കാരുടെ റോളിലാണ്. ഇതിന്‍റെ ജാള്യത മറക്കാനാണ് വ്യക്തിപരമായും രാഷ്ട്രീയപരമായും തന്നെ അക്രമിക്കുന്നത്. വർഗീയതയുമായി സമരസപ്പെട്ട നിലയിലാണ് കോൺഗ്രസ്.

നിലവിലെ ബിജെപി പ്രവർത്തകരിൽ 70 ശതമാനവും, പാർട്ടി നേതാക്കളിൽ 80 ശതമാനവും പഴയ കോൺഗ്രസുകാരാണ്. ബിജെപിയിൽ ചേരുമെന്ന് ഇടക്കിടെ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയവരുടെ കൈകളിലാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വമെന്നും അൻവർ ആരോപിച്ചു.

കോൺഗ്രസ് രാഷ്ട്രീയ നിലപാട് ഇല്ലാത്ത പ്രസ്ഥാനം: പി.വി അൻവർ എംഎൽഎ

ALSO READ: 105 ദുരിതാശ്വാസ ക്യാമ്പുകള്‍; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

താൻ ഇടതുമുന്നണി സ്വതന്ത്ര എംഎൽഎയാണ്. സിപിഎം നേതൃത്വമാണ് തന്നെ ഈ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുള്ളത്. നിലമ്പൂരിലെ ജനങ്ങൾക്ക് കഴിഞ്ഞ അഞ്ചര വർഷമായി ജനപ്രതിനിധി എന്ന നിലയിൽ ചെയ്‌തുകൊടുക്കാവുന്ന എല്ലാം നിര്‍വഹിച്ചിട്ടുണ്ട്. അത് അവർക്ക് അറിയാം.

ഉപജീവനത്തിനായി ആഫ്രിക്കയിലെ സിയാറ ലയോണിലേക്ക് പോകേണ്ടി വരുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞിരുന്നു. അത് അംഗീകരിച്ചുകൊണ്ടും യുഡിഎഫിന്‍റെ പ്രചരണങ്ങളെ തള്ളിയുമാണ് തന്നെ വീണ്ടും ജനം വിജയിപ്പിച്ചത്.

ബുധനാഴ്‌ച നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കും. താൻ നിയമസഭയിൽ എത്താതിരിക്കാൻ 18 അടവുകളും പയറ്റിയവർ അവിടെ തന്നെ കാണാത്തതില്‍ വിഷമിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും പി.വി അൻവർ എംഎൽഎ പറഞ്ഞു.

ABOUT THE AUTHOR

...view details