കേരളം

kerala

ETV Bharat / state

കായിക താരങ്ങളെ അനുമോദിച്ചു - ഉഗാണ്ടന്‍ ഫുട്ബോൾ താരം റൊണാൾഡോ വാർത്ത

ഉഗാണ്ടന്‍ ഫുട്ബോൾ താരം റൊണാൾഡോ, ഐവറികോസ്റ്റ് ഫുട്ബോൾ താരം ഗാസു എന്നിവർ അനുമോദന ചടങ്ങിന്‍റെ ഭാഗമായി

വിദ്യാർഥികളെ അനുമോദിച്ചു വാർത്ത  എരഞ്ഞിമങ്ങാട്ടി സ്‌ക്കൂൾ വാർത്ത  ഉഗാണ്ടന്‍ ഫുട്ബോൾ താരം റൊണാൾഡോ വാർത്ത  congratulating athletes news
ജി.എച്ച്.എസ്.എരഞ്ഞിമങ്ങാട്ടി

By

Published : Dec 7, 2019, 12:07 PM IST

മലപ്പുറം:സംസ്ഥാന സ്ക്കൂൾ കായികമേളയില്‍ ഉൾപ്പെടെ മെഡലുകൾ നേടിയ കായിക താരങ്ങളെ അനുമോദിച്ചു. ജി.എച്ച്.എസ്.എരഞ്ഞിമങ്ങാട്ടിയില്‍ അനുമോദന ചടങ്ങ് പ്രധാനാധ്യാപിക സോണി അബ്രാഹം ഉദ്ഘാടനം ചെയ്തു. ഇ സുകുമാരൻ, സോബി വി ജോർജ്‌, സ്റ്റീഫൻ ചാണ്ടി, മുഹമ്മദ് ഷാഫി, കെ വി ജോഷി, എ സജേഷ്, കെ പി വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സ്ക്കൂൾ കായിക മേളയിലും ജില്ലാതലത്തിലും സബ് ജില്ലാതലത്തിലും മെഡലുകൾ നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. ചടങ്ങില്‍ പങ്കെടുക്കാനായി ഉഗാണ്ടന്‍ ഫുട്ബോൾ താരം റൊണാൾഡോ, ഐവറികോസ്റ്റ് ഫുട്ബോൾ താരം ഗാസു എന്നിവർ എത്തിയത് വിദ്യാർഥികളെ ആവേശം കൊള്ളിച്ചു. ഇരുവരും ഫ്രഞ്ചു ഭാഷയിലും, ഇംഗ്ലീഷിലും വിദ്യാർഥികളോട് സംവദിച്ചു.

ABOUT THE AUTHOR

...view details