കേരളം

kerala

ETV Bharat / state

ഒരു ഭാഗത്ത് ഇളവ്, മറുഭാഗത്ത് നിയന്ത്രണം : കടയടയ്ക്കാ‌ൻ പൊലീസെത്തിയതോടെ സംഘർഷം

ഒരു ഭാഗം കണ്ടെയ്ൻമെന്‍റ് സോണായതോടെ ആ ഭാഗത്തെ കടകള്‍ പൊലീസ് അടപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

policemerchants conflict  edakkara  edakkara conflict  malappuram conflice  police restrictions  എടക്കര സംഘർഷം  പൊലീസ് വ്യാപാരി സംഘർഷം  എടക്കര  മലപ്പുറം പൊലീസ്
ഒരു ഭാഗത്ത് ഇളവ്, മറുഭാഗത്ത് നിയന്ത്രണം: കടയടയ്ക്കാ‌ൻ പൊലീസെത്തിയതോടെ സംഘർഷം

By

Published : Jul 7, 2021, 5:40 PM IST

മലപ്പുറം :എടക്കരയിൽ കടകൾ അടപ്പിച്ചതിനെ തുടർന്ന് വ്യാപാരികളും പൊലീസും തമ്മിൽ സംഘർഷം. എടക്കര ടൗണിന്‍റെ രണ്ട് ഭാഗം രണ്ട് വാര്‍ഡുകളാണ്. ഒരു ഭാഗം കണ്ടെയ്ൻമെന്‍റ് സോണായതോടെ അവിടുത്തെ കടകള്‍ പൊലീസ് അടപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മറുഭാഗത്ത് ഇളവുകളുള്ളതിനാല്‍ കടകള്‍ തുറക്കാം.

READ ALSO:ലോക്‌ഡൗണ്‍ ഇളവ്: അന്തർസംസ്ഥാന യാത്രകൾക്കൊരുങ്ങി കെ.എസ്.ആർ.ടി.സി

എന്നാൽ കണ്ടെയ്‌ൻമെന്‍റ് സോണ്‍ ആക്കിയ വാർഡിൽ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാനാകൂവെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ടൗണിലെ എല്ലാ കടകളും തുറക്കാനുള്ള അനുമതി വേണമെന്നും ഇല്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.

ഒരു ഭാഗത്ത് ഇളവ്, മറുഭാഗത്ത് നിയന്ത്രണം: കടയടയ്ക്കാ‌ൻ പൊലീസെത്തിയതോടെ സംഘർഷം

ABOUT THE AUTHOR

...view details