മലപ്പുറം: കരുവാരക്കുണ്ടിൻ്റെ സമഗ്ര നീർത്തട വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാനായ പുനർജനി ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണന് കൈമാറി. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങളാണ് മാസ്റ്റര്‍ പ്ലാന്‍ കൈമാറിയത്.
സമഗ്ര നീർത്തട വികസന പദ്ധതി; മാസ്റ്റർ പ്ലാൻ ജില്ലാ കലക്ടര്‍ക്ക് കൈമാറി - karuvarakund
കരുവാരക്കുണ്ടിൻ്റെ പ്രകൃതി വിഭവങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനായി സമഗ്ര നീർത്തട വികസനം ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതിയാണ് പുനർജനി
കരുവാരക്കുണ്ടിൻ്റെ പ്രകൃതി വിഭവങ്ങളും, ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനായി സമഗ്ര നീർത്തട വികസനം ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതിയാണ് പുനർജനി. ഒലിപ്പുഴ, കല്ലൻപുഴ, മറ്റു ജലസ്രോതസ്സുകൾ എന്നിവയിലെ നീർത്തടങ്ങളുമായി ബന്ധപ്പെടുത്തി നടപ്പാക്കേണ്ട ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതിൻ്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഷൗക്കത്തലി നിർവഹിക്കുകയും ചെയ്തിരുന്നു. ഈ മാസ്റ്റർ പ്ലാനാണ് ജില്ലാ കലക്ടർക്ക് കൈമാറിയത്. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ബിബിൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു.